കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലൂടെ അഭിനയലോകത്തിലേക്കെത്തിയ താരമാണ് സീമ.ജി.നായർ. ഈ നാടകത്തിൽ അഭിനയിക്കുമ്പോൾ താരത്തിന് പതിനേഴ് വയസ്സായിരുന്നു. ഏതാണ്ട് 1000 നാടകകളിൽ അഭിനയിച്ചു അതിന് ശേഷം സീരിയൽ-സിനിമ രംഗത്തിലേക്കെത്തിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടി.
View this post on Instagram
ഇപ്പോളിതാ താരത്തിന്റെ അൻപത്തിമൂന്നാം വയസിലും തന്‍റെ ചര്‍മ്മരഹസ്യമെന്തൊണെന്ന് വെളിപ്പെടുത്തുകയാണ്. വര്‍ഷങ്ങളായി ഈ ടിപ്സ് പിന്തുടരുന്ന കൊണ്ടാണ് പ്രായം അമ്പത് കടന്നിട്ടും തന്റെ മുഖത്ത് ചുളിവുകള്‍ വീഴാത്തത് എന്നും സീമ പറയുന്നു. കസ്തൂരിമഞ്ഞളും തൈരും ചേര്‍ത്ത ഫേസ് പാക്കാണ് ആദ്യം സീമ പരിചയപ്പെടുത്തുന്നത്.ഇതിനായി നാടന്‍ കസ്തൂരിമഞ്ഞള്‍ പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്.
View this post on Instagram
അതിന് ശേഷം രണ്ട് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. അടുത്തതായി രാത്രി കിടക്കുംമുമ്ബ് ഉപയോഗിക്കുന്ന സൗന്ദര്യക്കൂട്ടിനെ കുറിച്ചും താരം പങ്കുവച്ചു. കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണന്നും സീമ പറയുന്നു.