അഭിനയശൈലി തന്നെ കൊണ്ട് ബോളിവുഡ് സിനിമാപ്രേഷകരുടെ മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ താരമാണ് രാകുല്‍ പ്രീത് സിങ്. ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ എന്നീ സിനിമാ മേഖലയിൽ ഒരേ തിളങ്ങാൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ വളരെ വലിയ ഒരു പ്രത്യേകത. തീരന്‍ അധികാരം ഒന്‍ട്ര് എന്ന സൂപ്പർ ചിത്രത്തിലൂടെയാണ് താരത്തിന് തമിഴ് സിനിമാ ലോകത്ത് വലിയ രീതിയിൽ ആരാധകരെ ലഭിക്കുന്നത്.താരം ഇപ്പോഴിതാ പുതിയ ബോളിവുഡ് ചിത്രം ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ രാകുല്‍ പ്രീത് സിങ് ഈ ചിത്രത്തിൽ ഒരു കോണ്ടം ടെസ്റ്ററുടെ വേഷമാണ് അവതരിപ്പിക്കുന്നത് എന്നതാണ്.ഈ സിനിമയുടെ കഥ കേട്ടമാത്രയില്‍ തന്നെ രാകുല്‍ വളരെ ആവേശത്തോടെ സമ്മതംപറയുകയായിരുന്നു എന്ന് ‘ഫിലിംഫെയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സോഷ്യല്‍ കോമഡിയായാണ് ഈ ചിത്രം തയാറാവുന്നത്.ഈ ഒരു നിഗമനത്തിലൂടെ തന്നെ രാകുലിന്റെ കഥാപാത്രം ഒരു ‘സെക്സിക്യൂട്ടീവ്’ ആയിരിക്കുമെന്ന് ഉറപ്പിക്കാം.
ഈ സിനിമയ്ക്കായി നായിക വാക്കാല്‍ ഉറപ്പ് നല്‍കിക്കഴിഞ്ഞു. വരും മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. താരത്തിന്റേതായി ഏഴോളം ചിത്രങ്ങള്‍ അണിയറയിലുണ്ട്. ഡിസംബര്‍ മാസത്തില്‍ കോവിഡ് ബാധിച്ച താരം വേഗം തന്നെ നെഗറ്റീവ് ആയി മാറുകയും ചെയ്തിരുന്നു. ശിവകാര്‍ത്തികന്‍ ചിത്രം അയലനാണ് നടിയുടെതായി ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രം . ശങ്കറിന്റെ ഇന്ത്യന്‍ 2ലു നടി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.