സന്തോഷം നിറഞ്ഞ കാത്തിരിപ്പിന് അവസാനമാണ് ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്.അതെ പോലെ വളരെ പ്രത്യേകത നിറഞ്ഞ കാര്യമെന്തെന്നാൽ ഈ കുഞ്ഞ് ജനിക്കുന്നത് വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ പ്രേക്ഷകരിലേക്കെത്തിച്ചിരുന്നു എന്നതാണ്. ഇപ്പോൾ താരങ്ങൾ മകള്‍ക്കൊപ്പം തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാൽ സോഷ്യല്‍ മീഡിയയിലെഴുതിയ വളരെ മനോഹരമായ ഒരു കുറിപ്പിലൂടെയാണ് താരങ്ങള്‍ ഈ സന്തോഷ ദിവസത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ശ്രീനി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
View this post on Instagram
നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോ ആയിരുന്നു പേളി പങ്കുവെച്ചത്.ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ എന്ന് പറഞ്ഞാണ് ശ്രീനിഷ് എത്തിയത്. പേളി നിന്നെ ഞാന്‍ സ്‌നേബിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ചിത്രവും ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഇരുവർക്കും ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും അതെ പോലെ ആരാധകരും എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോ യില്‍ നിന്നും പരിചയപ്പെട്ട് അടുപ്പത്തിലായ ഇരുവരും പുറത്ത് വന്നതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ജനുവരിയില്‍ വിവാഹനിശ്ചയം നടത്തി. അതേ വര്‍ഷം മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമുള്ള വിവാഹം നടത്തി.