സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് നമിത. ഗ്ലാമര്‍ വേഷത്തിലൂടെ വിവിധ ഭാഷ ചിത്രങ്ങളിൽ തന്റേതായ അഭിനയമികവ് പുലർത്തിയ താരമാണ് നമിത.കഥാപാത്രത്തിൽ ലയിച്ചു കൊണ്ടുള്ള അഭിനയ കൊണ്ട് തന്നെ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതെ പോലെ ഗ്ലാമര്‍ ടൈപ്പ് കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ട നടി “ബൗ വൗ” എന്ന ചിത്രത്തിലൂടെ വ്യത്യസ്ഥമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ്. ഈ സിനിമയില്‍ വളരെ മികച്ചൊരു കഥാപാത്രം പ്രതീക്ഷിക്കുന്ന താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
അഭിനേതാവ്-അഭിനേത്രി എന്നിവർ എല്ലാവിധ കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അതെ പോലെ അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ്.പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട വളരെ വലിയ ഒരു വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നത് തന്നെയായിരുന്നു. ഒരു പ്രാവിശ്യം ഗ്ലാമര്‍ കഥാപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച് ആ നടനോ നടിയ്‌ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മള്‍. നാടകവേദികളില്‍ പോലും അനുഭവ സമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങി പോയി. ചില സംവിധായകര്‍ പ്രധാന കഥാപാത്രമാണെന്ന തരത്തില്‍ സിനിമയിലേക്ക് വിളിക്കും.
വളരെ കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിന്റെ കൂടെ തന്നെ ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉള്‍പ്പെടുത്തും. പലതവണ അത്തരം അനുഭവമുണ്ടായി. ഇത് കാണുന്ന പ്രേക്ഷകര്‍ വിചാരിക്കും ഞാന്‍ ഐറ്റം സോംഗ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് അത് ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്തത് ‘ നമിത വ്യക്തമാക്കി. ഈ പാഠങ്ങളാണ് ‘ബൗ വൗ’ പോലൊരു സിനിമ ചെയ്യാനുള്ള പ്രേരണ. മികച്ച കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് തിരിച്ചറിയപ്പെടണം”