Connect with us

Hi, what are you looking for?

Latest News

ആ വിശേഷവും മകനൊപ്പം പങ്ക് വെച്ച് മേഘ്‌ന, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടി മേഘ്ന രാജിന്റെ  ഭര്‍ത്താവാണ് പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന്  ഒടുവിലാണ് വിവാഹ നിശ്ചയം നടത്തിയത്.അതിന് ശേഷം 2018 ഏപ്രില്‍ 29നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. വളരെ ദയനീയ വിധി എന്നോണം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌  ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ  വിയോഗം.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

അതെ പോലെ പ്രേഷകരുടെ പ്രിയ താരം ചിരഞ്ജീവിയുടെ മരണ സമയത്ത് മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നത് ആരാധകരെ വളരെ വിഷമാവസ്ഥയിലാക്കി . പക്ഷെ  പിതാവിന്റെ പുനര്‍ജന്മം പോലെ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുത്തു. ജൂനിയര്‍ സി എന്ന് വിളിക്കുന്ന മകന് സിംബ എന്നാണ് മേഘ്‌ന പേരിട്ടത്. ഇപ്പോളിതാ  മറ്റൊരു വിശേഷമാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. ആറ് മാസം പൂര്‍ത്തിയാക്കിയ ജൂനിയര്‍ സി യ്ക്ക് വേണ്ടി വളരെ ഗംഭീര പാര്‍ട്ടി തന്നെയാണ് ഒരുക്കിയത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ മേഘ്‌ന ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളും നടി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തു.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

ആറ് മാസം കഴിഞ്ഞു. ഇപ്പോള്‍ നിനക്ക് എല്ലാ ഗാസും ഗൂസും പറയാന്‍ സാധിക്കും. അപ്പയും ഞാനും നിന്നെ ഒത്തിരിയധികം സ്‌നേഹിക്കുന്നു എന്നാണ് മകനെ കൈയിലെടുത്ത് പിടിച്ച്‌ മേഘ്‌ന പറയുന്നത്. അതുപോലെ മകന് വേണ്ടി ഇത്രയും മനോഹരമായ സര്‍പ്രൈസ് ഒരുക്കിയവര്‍ക്കും വസ്ത്രം തന്നവര്‍ക്കും മറ്റുമൊക്കെ നടി നന്ദിയും പറയുന്നുണ്ട്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച്‌ സിനിമയിലെ അടുത്ത സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിരിക്കുകയാണ്. ഞാന്‍ ഒരു വയസിലേക്കുള്ള പകുതി ദൂരം പിന്നിട്ടു എന്നെഴുതിയ പോസ്റ്ററടക്കം, ആകാശനീല നിറമുള്ള തീം ആണ് തിരഞ്ഞെടുത്തിരുന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...