രണ്ടു ദിവസം മുൻപാണ് തമിഴ് നടൻ വിവേക് മരണപ്പെട്ടത്, അദ്ദേഹത്തിന്റെ മരണ വാർത്തയിലുള്ള ഞെട്ടലിൽ നിന്നും സിനിമ ലോകവും ആരാധകരും ഇതുവരെ മടങ്ങിയെത്തിട്ടില്ല, അതിനിടെയാണ് വിവേകിന്റെ മരണത്തിന് കോവിഡ് വാക്സിൻ എടുത്തത് മൂലം ആണെന്ന് ആരോപിച്ച് തമിഴ് നടന് മന്‍സൂര്‍ അലി ഖാന് രംഗത്ത് എത്തിയത്. മാധ്യമങ്ങൾക്ക് മുൻപിലാണ് താരം തന്റെ വാദം നടത്തിയത്. മന്‍സൂര്‍ അലി ഖാന്റെ വാക്കുകൾ ഇങ്ങനെ,
എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സിന് എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്.കോവിഡ് വാക്സിന് എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മന്‍സൂര്‍ പറയുന്നത്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ.
പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്നും മന്‍സൂര്‍ ചോദിക്കുന്നു. ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടോ ഇവിടെ. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ.ഈ കൊവിഡ് വാക്സിന് കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്സിന് എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. എന്നായിരുന്നു മന്‍സൂര്‍ അലി ഖാന് പറഞ്ഞത്, എന്നാൽ ഇദ്ദേഹത്തിന്റെ ഈ വാദം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു, വിവേക് മരിച്ചത് വാക്സിൻ എടുത്തത് കൊണ്ടല്ല, അദ്ധേഹത്തിന് ഹൃദയാഘാദം മൂലമാണ് മരണപ്പെട്ടത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു