പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോയിലൂടെ എത്തിയ താരമാണ് മഞ്ജു സുനിച്ചന്‍. ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ യുട്ടോപ്യയിലെ രാജാവ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ, ചക്രം, മൈ സാന്‍ഡ, പഞ്ചവര്‍ണ തത്ത, മരുഭൂമിയിലെ ആന, കുട്ടനാടന്‍ മാര്‍പാപ്പ, കുട്ടിമാമാ ഞെട്ടി മാമാ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, സര്‍വോപരി ഒരു പാലാക്കാരന്‍, ജിലേബി, തുടങ്ങി അനേകം ചിത്രങ്ങളില്‍ അഭിനയിച്ച താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.അതെ പോലെ ബ്ലാക്കീസ് എന്ന പേരില്‍ ഒരു ബ്ലോഗും മഞ്ജു ചെയ്ത് വരുന്നുണ്ട്. താരത്തിനെതിരെ മോശം കമന്റ് ചെയ്തയാളെ തുറന്ന് കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മോശം കമന്റ് ചെയ്തയാളുടെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ നടി പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്…….
കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം..??എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം.. കോണ്‍ടാക്‌ട് നമ്ബര്‍ കിട്ടിയാല്‍ വളരെ സന്തോഷം..- എന്നായിരുന്നു മഞ്ജു കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത്. ഇതുപോലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.