ആരാധകർ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം പിന്നീട് മാറ്റി വെക്കുകയായിരുന്നു. ബിലാലിന് മുൻപേ മമ്മൂട്ടി അമൽ നീരദ് ചിത്രമുണ്ടാകുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു,.അതിന് മറുപടിയുമായി പ്രേക്ഷകരെ ആവേശത്തിൽ ആഴ്ത്തിയാണ് ഭീഷ്മ പർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായത്. ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചിരിക്കുകയാണ്.നസ്രിയയും ജ്യോതിര്‍മയിയും ചേര്‍ന്ന് ക്ലാപ്പടിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും.മാസ്സ് ലുക്കിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ തരംഗം സൃഷ്ടിച്ചിരുന്നു.നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെതുന്നത്. അമല്‍ നീരദും ദേവ്ജിത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.
ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം ആരംഭിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവ്വം, ജനുവരിയിൽ വൺ ചിത്രീകരണത്തിനായി ഒരു ദിവസം മമ്മൂട്ടി ജോയിൻ ചെയ്തിരുന്നു. മമ്മൂട്ടിയുടെ റിലീസിനായി ഇനി എത്തുന്ന ആദ്യ ചിത്രം നവാഗതനായ ജോഫിൻ റ്റീ ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റാണ്.നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ശ്യാം മേനോനും ദീപു പ്രദീപും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്ന് പറയപ്പെടുന്നു. മഞ്ജു വാരിയർ, നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ അയപ്പൻ, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ട്