ഒരു കാലത്ത് മോളിവുഡ് സിനിമാ രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു ജോമോൾ.വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ താരമായിരുന്നു ജോമോൾ.പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം നേടിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ ചെയ്ത അതേ ജോമോളാണ് പഞ്ചാബി ഹൗസിലും നിറം സിനിമയിലുമെല്ലാം അഭിനയിച്ചതെന്ന് ഓർക്കുമ്പോൾ തന്നെ വിശ്വസിക്കാന്‍ വളരെ പ്രയാസമാകും. അനവധി മലയാള ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ജോമോള്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ സ്വന്തം മക്കളുടെ കയ്യില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഉപദേശം കിട്ടിയോ എന്ന് ഒരു ടിവി ചാനല്‍ ഷോയില്‍ ചോദിച്ചപ്പോള്‍ ഏറെ രസകരമായ മറുപടിയാണ് ജോമോള്‍ പറഞ്ഞത്.
മക്കളെക്കുറിച്ച് ജോമോളുടെ വാക്കുകൾ…..
‘എന്റെ ചിത്രങ്ങളിൽ മക്കള്‍ കണ്ടിട്ടുള്ളത് നിറവും അതെ പോലെ എന്ന് സ്വന്തം ജാനകിക്കുട്ടിയുമാണ്. മൂത്തവള്‍ക്ക് ജാനകിക്കുട്ടിയുടെ ഒരു ഫേസ്കട്ട് ഉണ്ടായിരുന്നു. സ്കൂളിലൊക്കെ പിള്ളേര് അതിനെക്കുറിച്ച് പറയും. നമ്മള് പറഞ്ഞു കൊടുത്തില്ലെങ്കിലും അവര്‍ അതൊക്കെ കൃത്യമായി അറിയും. ഒരു ദിവസം അവള് എന്നോട് വന്നു ചോദിച്ചു, ‘ജോമോളിന് സിനിമയില്‍ ഇനിയും അവസരമുണ്ടോ?എന്ന്. അത് എന്നെ വല്ലാതെ ചിരിപ്പിച്ചു. രണ്ടാമത്തവള്‍ക്ക് എന്റെ സിനിമ കാണുമ്പോൾ അന്ന് ഉണ്ടായിരുന്ന പ്രധാന സംശയം അമ്മയുടെ സിനിമയില്‍ എന്തുകൊണ്ട് ഞാന്‍ ഇല്ലാതെ പോയി എന്നതായിരുന്നു. അമ്മയ്ക്കൊപ്പം എപ്പോഴും കൂടെയുള്ള താന്‍ എന്തുകൊണ്ട് ഇവിടെ മാത്രം വിട്ടു നിന്നു എന്നായിരുന്നു അവളുടെ ചോദ്യം’. മക്കളെക്കുറിച്ച് ജോമോള്‍ പറഞ്ഞു.