സിനിമാ ആസ്വാദകരുടെ ഏറ്റവും പ്രിയങ്കരിയായ യുവനടിയാണ് നിരഞ്ജന അനൂപ്. വളരെയധികം കലാമൂല്യo കൽപ്പിക്കുന്ന കുടുംബത്തിൽ നിന്നെത്തിയ നിരഞ്ജന മലയാളത്തിന്റെ വിസ്മയ നടൻ മോഹന്‍ലാല്‍ പ്രധാന വേഷിലെത്തിയ ലോഹം എന്ന സിനിമയിലൂടെയാണ് വളരെ ഏറെ സജീവമായത്. അതിന് ശേഷം പുത്തന്‍പണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് എന്നീ ചിത്രങ്ങളില്‍ പ്രേക്ഷക നേടിയ കഥാപാത്രങ്ങൾ ചെയ്തു.ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വളരെയധികം ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്
View this post on Instagram
‘കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല്‍ ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുന്‍കരുതലുകളുമെടുത്ത് വീട്ടില്‍ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’, എന്നാണ് നിരഞ്ജന ഒരു ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്.മഞ്ജു വാര്യർ കേന്ദ്ര കഥാ പാത്രമായിയെത്തിയ ചതുര്‍മുഖമാണ് നിരഞ്ജനയുടെ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വുമണ്‍ എന്നീ സിനിമകളാണ് നിരഞ്ജനയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.