മോളിവുഡ് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഏറ്റവും ശ്രദ്ധേയ താരസുന്ദരിയാണ് നവ്യാ നായര്‍.കലോത്സവ വേദികളില്‍ കൂടിയാണ് താരം അഭിനയലോകത്തിലേക്കെത്തിയത്. മലയാളത്തിന്റെ പ്രിയ നടൻ ദിലീപ് നായകനായിയെത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തിലേക്ക് നവ്യ എത്തിയത്.അതിന് ശേഷം മുന്‍നിര നായികമാരില്‍ ഒരാളായി താരം മാറുകയായിരുന്നു.മലയാള ചിത്രങ്ങൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയമികവ് പുലർത്തിയിരുന്നു. വളരെ ഭംഗിയുള്ള കഥാപാത്രങ്ങളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം കഴിഞ്ഞ വര്‍ഷം തിരികെ വന്നിരുന്നു.താരം തിരിച്ചെത്തിയത് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിലൂടെയാണ്.അതെ പോലെ തന്നെ ദൃശ്യം 2വിന്‌റെ കന്നഡ പതിപ്പിലും നായികയായി നവ്യ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ നവ്യാ നായര്‍ക്കൊപ്പമുളള മറക്കാനാകാത്ത ഒരനുഭവം ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. നവ്യക്കും അതെ പോലെ കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച് പറയുമ്പോൾ ചില ചമ്മലിന്‌റയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി.
എന്നാൽ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇരുപത് വയസായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു.അന്ന് നവ്യക്ക് പത്തൊന്‍പത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച് വന്നിട്ടും നവ്യയുടെ പാസ്‌പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. എംജി ശ്രീകുമാര്‍ പറഞ്ഞു.