മലയാളത്തിന്റെ പ്രിയ നടനും അതെ പോലെ വളരെ മികച്ച സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഇപ്പോളിതാ തീയേറ്ററില്‍ വലിയ പരാജയമായിട്ടും തന്റെ ഒരു മികച്ച സിനിമയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിധി എന്തായിരുന്നുവെന്ന് വ്യക്തമാക്കുകയുണ് . അനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബാലചന്ദ്ര മേനോന്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയെക്കുറിച്ചാണ് ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചില തുറന്നു പറച്ചിലുകള്‍ നടത്തുന്നത്.
ബാലചന്ദ്ര മേനോന്റെ വാക്കുകള്‍ ഇങ്ങനെ…..
കുടുംബ പ്രേക്ഷകര്‍ ഞാന്‍ സംവിധാനം ചെയ്യും എന്ന എന്റെ ചിത്രം കണ്ടില്ലെന്നു പറയാന്‍ ഒരിക്കലും കഴിയില്ല. ആ സിനിമാ തിയേറ്ററില്‍ ഓടിയില്ലായിരിക്കാം. പക്ഷേ ടെലിവിഷനില്‍ വന്നപ്പോള്‍ അതിന്റെ റേറ്റിംഗ് സൂപ്പര്‍ താരങ്ങളുടെ സിനിമകളെക്കാള്‍ കൂടുതലായിരുന്നു. അതിന്റെ അര്‍ത്ഥം തിയേറ്ററില്‍ പോകാന്‍ മടിച്ച കുടുംബ പ്രേക്ഷകര്‍ എന്റെ ആ സിനിമ കണ്ടുവെന്നാണ്. ബാലചന്ദ്ര മേനോന്‍ എന്ന സംവിധായകനെ കുടുംബ പ്രേക്ഷകര്‍ക്ക് എന്നും വിശ്വാസമാണ്. ഓരോ സിനിമ ചെയ്യുമ്ബോഴും അവരാണ് എന്റെ ബലം. അവര്‍ക്ക് വേണ്ടിയാണു ഞാന്‍ സിനിമ ചെയ്യുന്നതും.
മുന്‍പൊക്കെ ഞാന്‍ സിനിമകളില്‍ അഭിനയിക്കുമ്ബോള്‍ ചിലര്‍ക്കുള്ള ഒരു പരാതിയായിരുന്നു, അയാളുടെ സിനിമയില്‍ അയാള്‍ തന്നെ കയറി സ്കോര്‍ ചെയ്തു കളയുമെന്ന്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം ഇതെല്ലം കൂടി ഒരാള്‍ ചെയ്യുന്നത് എന്തിനാ? ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ പോരെ എന്ന മനോഭാവമാണ് അവര്‍ക്ക്. പക്ഷേ എന്റെ കുടുംബ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാണ്. അത് ഞാന്‍ ചെയ്തു കൊണ്ടേയിരിക്കും’.