ഏറെ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയയിലൂടെ ഇക്കാര്യം എല്ലാം വരെയു അറിയിച്ചത്. ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ ഹിമാചലിലേക്ക് പോകാമെന്ന വലിയ പ്രതീക്ഷയിലായിരുന്നുവെന്നും അതു മായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായ വിവരം സ്ഥിരീകരിച്ചതെന്ന് കങ്കണ വ്യക്തമാക്കുന്നു.
‘ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ വലിയ രീതിയിൽ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടിരുന്നു, ഹിമാചലിലേക്ക് പോകാമെന്ന വലിയ പ്രതീക്ഷയിലായിരുന്നു, അതിനാല്‍ ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, ഞാന്‍ പോസിറ്റീവ് ആണ്. നിലവില്‍ ഇപ്പോൾ ക്വാറന്റീനിലാണ്.
ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം. ഹര ഹര മഹാദേവ്’, കങ്കണ കുറിച്ചു.