പ്രമുഖ തമിഴ് നടന്‍ വിഷ്ണു വിശാലും ഇന്ത്യയുടെ മികച്ച ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹം നടന്നത് കുറച്ചു ദിവസം മുൻപായിരുന്നു. തികച്ചും ആചാരപരമായ വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ മനസ്സ് കീഴടക്കുന്നത്.
View this post on Instagram
ജ്വാല ധരിച്ചിരിക്കുന്നത് മനോഹരമായ ഡാര്‍ക്ക് പിങ്കും പര്‍പ്പിളും ഇടകലരുന്ന ഒരു മെറ്റാലിക് ഹാന്‍ഡ് എബ്രോയിഡറി ലെഹങ്കയാണ് ഡിസൈനര്‍ അമിത് അഗര്‍വാളാണ് ജ്വാലയ്ക്ക് വേണ്ടി കസ്റ്റമെയ്സ്ഡായി ഈ ലെഹങ്ക ഒരുക്കിയത്. ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താന്‍ ഡ്രസ്സ് ഡിസൈന്‍ ചെയ്തതെന്നാണ് അമിത് അഗര്‍വാള്‍ പറയുന്നത്.”ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം നല്‍കുന്ന ഒരു സ്പെഷല്‍ ഔട്ട്ഫിറ്റ് തന്നെ നല്‍കണമെന്ന് ഞാനാഗ്രഹിച്ചത്,” ഡിസൈനര്‍ അമിത് കുറിക്കുന്നു.
View this post on Instagram
വിഷ്ണുവും ജ്വാലയും തമ്മിലുള്ള വിവാഹം നടന്നത് ഹൈദരാബാദില്‍ വെച്ചായിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.രാക്ഷസന്‍ എന്ന തമിഴ്സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാല്‍. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി ആറു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാല്‍ ഏഴ് വര്‍ഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.