ഒരു കാലത്ത് മലയാള സിനിമാ ലോകത്ത് നായകവേഷങ്ങളിൽ തിളങ്ങിയ താരമാണ് മനോജ് കെ ജയൻ.സിനിമാ ആസ്വാദക മനസ്സിൽ വളരെ വലിയ രീതിയിൽ സ്വാധീനം നേടിയ പെരുന്തച്ചൻ, സർഗ്ഗം എന്നീ ചിത്രങ്ങളിൽ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. അത് കൊണ്ട് തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കുകയും ചെയ്തു.
വളരെ എടുത്ത് പറയേണ്ട കാര്യമെന്തെന്നാൽ അതിന് ശേഷം ഇറങ്ങിയ മനോജ് കെ ജയന്‍ നായകനായ ചിത്രങ്ങള്‍ തീയേറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയി. വളരെ രീതിയിൽ മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള ഭരതന്റെ സിനിമയില്‍ പോലും മനോജ് കെ നായകനായപ്പോള്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. നായകനായുള്ള സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ തനിക്ക് രക്ഷയായി വന്ന സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മനോജ്.കെ.ജയന്‍.
നിരവധി സിനിമകള്‍ അടുത്തടുതായി പരാജയപ്പെട്ടപ്പോള്‍ സിനിമ എന്നില്‍ നിന്ന് അകന്നു. അങ്ങനെയാണ് വികെപി വിളിക്കുന്നത്. സാമ്പത്തിക വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന സിനിമയാണ് അതില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ഒരു താല്പര്യം തോന്നി.അങ്ങനെയാണ് ‘പുനരധിവാസം’ ചെയ്യുന്നത്. അതിനൊപ്പം എനിക്ക് മറ്റൊരു കൊമേഴ്സ്യല്‍ സിനിമ കൂടി വന്നു ‘വല്യേട്ടന്‍’ എന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത്-ഷാജി കൈലാസ് ടീം എനിക്ക് മനപൂര്‍വം നല്‍കിയ കഥാപാത്രമാണ്’. മനോജ്.കെ.ജയന്‍ പറയുന്നു