സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് രമേശ് പിഷാരടി അത് കൊണ്ട് തന്നെ തന്റെ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്‌ക്കോ ചിന്തയ്‌ക്കോ ഉള്ള ചിത്രമോ വാക്കുകളോ സൂക്ഷിച്ചുവയ്ക്കാനും താരം മടിക്കാറില്ല.നടൻ, സംവിധായകൻ, അവതാരകൻ എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പിഷാരടി.പലപ്പോഴും വളരെ രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി ചിത്രങ്ങള്‍ക്ക് നല്‍കുക. ഇപ്പോൾ മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. ഒരു പാര്‍ക്ക് ബഞ്ചില്‍ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന്, ‘മുകള്‍ രാജവംശത്തില്‍ പെട്ടവരാണെന്നു തോന്നുന്നു’ എന്നാണ് പിഷാരടി നല്‍കിയ ക്യാപ്ഷന്‍.പോസ്റ്റ് ചെയ്തത് ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ ക്യാപ്ഷന്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ‘ചോള രാജവംശത്തെ വല്ലോം കണ്ടാല്‍ കുഞ്ഞന് ഇത്തിരി പോപ്പ്കോണ്‍ വാങ്ങിച്ച് കൊടുത്തേരെ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
View this post on Instagram
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.