മലയാള സിനിമാ ലോകത്ത് ഒരു കാലയളവിൽ മിന്നി തിളങ്ങി നിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. വളരെ വ്യത്യസ്ത രീതിയിലെ അഭിനയശേഷി കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. ഒരു നായികാ എന്ന അവസ്ഥയിൽ മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മോളിവുഡ് അഭിനയലോകത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള ദിവ്യ ഉണ്ണി എന്ന നടിയെക്കുറിച്ച് തുറന്ന് പറയുകയാണ് ദിവ്യ ഉണ്ണിയുടെ സഹോദരിയും അതെ പോലെ തന്നെ നടിയുമായ വിദ്യ ഉണ്ണി. ദിവ്യ ഉണ്ണിയുടെ വളരെ പ്രേക്ഷകശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളാണ് ‘കല്യാണ സൗഗന്ധികം’, ‘കഥാനായകന്‍’, ‘വര്‍ണപ്പകിട്ട്’, ‘ഒരു മറവത്തൂര്‍ കനവ്’ എന്നിവ.
View this post on Instagram
വിദ്യ ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ…..
‘ഞാനും ചേച്ചിയും തമ്മില്‍ പത്ത് വയസ്സിന്‍റെ വ്യത്യാസമുണ്ട്. ആ കാരണം കൊണ്ട് തന്നെ ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെയായിരുന്നു. എനിക്ക് അമ്മയെ പോലെയും. പഠിക്കുന്ന സമയത്തൊക്കെ എന്റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു. കാരണം ചേച്ചിക്ക് എല്ലാ ദിവസവും ഡാന്‍സ് പ്രോഗ്രാമുണ്ട്. കൂടെ ഞാനും പോകും.പരീക്ഷയുടെ തലേന്നുമൊക്കെ ഞാന്‍ അങ്ങനെ പോയിട്ടുണ്ട്. ചേച്ചി ഭയങ്കര പ്രൊട്ടക്റ്റീവും, കെയറിംഗുമൊക്കെയാണ്. പിന്നെ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്. ചേച്ചി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെ മടിയിലും ഇരുന്ന ആളാണ് ഞാനെന്ന്’. വിദ്യ ഉണ്ണി പറയുന്നു.