പ്രേക്ഷക മനസ്സിൽ ആക്ഷൻ സിനിമകൾ കൊണ്ട് ഒരു കാലത്ത് ഓളം സൃഷ്ടിച്ച നടനാണ് ബാബു ആന്റണി അത് കൊണ്ട് മലയാളീ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞു,ആ സമയത്ത് യുവാക്കള്‍ക്കിടയില്‍ ബാബു ആന്റണി സ്റ്റൈല്‍ തരംഗമായിരുന്നുവെങ്കിലും പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെയും ബാബു ആന്റണി സിനിമകള്‍ സ്വാധീനിച്ചിരുന്നു.ഇപ്പോളിതാ ആ സമയങ്ങൾ ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം. കൊച്ചുകുട്ടികള്‍ തന്റെ സിനിമ കണ്ടു ആ ആക്ഷന്‍ രംഗങ്ങള്‍ അനുകരിച്ചിരുന്നു എന്ന് പറയുമ്പോൾ അപ്പോൾ തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലായെന്നും എന്നാൽ തന്റെ മക്കളെ സിനിമ കാണിച്ചതോടെ അത് ബോധ്യപ്പെട്ടെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിച്ചു കൊണ്ട് ബാബു ആന്റണി വ്യക്തമാക്കി.
‘ഞാന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്റെ സിനിമ കണ്ടിട്ട് മക്കള്‍ തല്ലുകൂടുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചില പ്രേക്ഷകര്‍ പറഞ്ഞത് . ഒരു നടൻ എന്ന നിലയിൽ കുട്ടികള്‍ക്കിടയിലൊക്കെ അത്രയും സ്വാധീനമുണ്ടയിരുന്നോ? എന്ന് ചിന്തിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഇറങ്ങുമ്ബോള്‍ അതിനൊപ്പം എന്റെയും കൊച്ചു സിനിമകള്‍ ഇറങ്ങും. ‘ചന്ത’, ‘കടല്‍’, ‘ഭരണകൂടം’ ഇതൊക്കെ ആക്ഷന് പ്രാധാന്യമുള്ള സിനിമകളാണ്.
ഞാന്‍ അടുത്ത സമയത്ത് എന്റെ മക്കള്‍ക്ക് ഇതൊക്കെ കാണിച്ചു കൊടുത്തപ്പോഴാണ്, പണ്ടുള്ള ആളുകള്‍ പറഞ്ഞിരുന്നത് എത്ര ശരിയായ കാര്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടത്. അടുത്തിടെ എന്റെ ചില സിനിമകള്‍ അവര്‍ക്ക് യുട്യൂബില്‍ കാണിച്ചു കൊടുത്തപ്പോള്‍ അവര്‍ അത് മുഴുവന്‍ കണ്ടിരുന്നു. എന്നിട്ട് ബെഡില്‍ കയറിയിട്ട് രണ്ടു പേരും ഇടി തുടങ്ങി. അപ്പോള്‍ എനിക്ക് മനസ്സിലായി, അന്നത്തെ കാലത്ത് എന്റെ ആക്ഷന്‍ ചിത്രങ്ങള്‍ ഇതേ പ്രായത്തിലുള്ള എത്രയോ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടായിരുന്നുവെന്ന്’. ബാബു ആന്റണി പറയുന്നു.