നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ യുവ താരങ്ങളായ നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു, ട്രാഫിക്, സെവൻസ് എന്നീ ചിത്രങ്ങളിൽ ആയിരുന്നു ഇരുവരും നേരത്തെ ഒന്നിച്ചിരുന്നത്. ദി കുങ്ഫു മാസ്റ്ററിന് ശേഷം എബ്രിഡ് ഷൈൻ തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനിൽ ആരംഭിച്ചു, ജയ്പൂരാണ് പ്രധാന ലൊക്കേഷൻ.പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ്.ലാൽ , സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ,നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 1983 ആയിരുന്നു ആദ്യ ചിത്രം പിന്നീട് നിവിൻ തന്നെ നായകനായി എത്തിയ ആക്ഷൻ ഹീറോ ബിജു ആയിരുന്നു രണ്ടാമത്തെ ചിത്രം.
