ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ആന്റണി വർഗീസ്. ആദ്യ ചിത്രത്തിൽ നിന്ന് തന്നെ വളരെയധികം ആരാധകരെ സൃഷ്ടിക്കുവാനും ആന്റണിക്ക് കഴിഞ്ഞു. അങ്കമാലി ഡയറീസിൽ വിൻസെന്റ് പെപ്പെ എന്ന കഥാപാത്രത്തെയാണ് ആൻറണി അവതരിപ്പിച്ചത്, പിന്നീടങ്ങോട്ട് പെപ്പെ എന്നായി വിളിപ്പേര് ഇപ്പോൾ ആൻറണി എന്ന പേരിനേക്കാൾ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും അധികം തിരിച്ചറിയപ്പെടുന്ന പേര് പെപ്പെ എന്നത് തന്നെയാണ്..സഹോദരിയുടെ വിവാഹത്തിന് പിന്നാലെ താരവും വിവാഹിതനാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമായി മാറിയിരിക്കുന്നത്.. കഴിഞ്ഞ ദിവസം പെപ്പെയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ഭാവി വധുവുമൊത്തുള്ള ചിത്രങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
അങ്കമാലി ഡയറീസിന് ശേഷം പെപ്പെ നായകനായി വന്ന ചിത്രങ്ങളാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ,ജെല്ലിക്കെട്ട് എന്നി ചിത്രങ്ങൾ . ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിലാണ് ആന്റണിയുടെതായി റിലീസിന് ഒരുങ്ങുന്നത്.