തന്റെ മകളുടെ പിറന്നാൾ ദിനത്തിൽ തനിക്ക് എത്താൻ കഴിയാത്തതിന്റെ സങ്കടം പങ്കുവെച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, നടി അഞ്ജലിയുടെയും അനീഷിന്റെയും മകൾ ആവണിയുടെ പിറന്നാൾ കഴിഞ്ഞ ദിവസം ആയിരുന്നു, തനിക്ക് കൊറോണ വന്നതിനാൽ മകളെ കാണാനോ വിഷ് ചെയ്യാനോ കഴിഞ്ഞില്ല എന്നാണ് അനീഷ് പറയുന്നത്, ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് അനീഷ് തന്റെ സങ്കടം പങ്കുവെച്ചിരിക്കുന്നത്. അനീഷിന്റെ പോസ്റ്റ് ഇങ്ങനെ,
“എടാ..കോറോണേ..ഇന്നെന്റെ മോളുടെ birthday ആണ്.. നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്… അവന്റെയൊരു റിസൾട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ… ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ.. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ… അച്ഛൻ ഓടി വരാ ട്ടോ പൊന്നേ…
താരത്തിന്റെ ഈ പോസ്റ്റ് കണ്ട പ്രേക്ഷകർ അനീഷിന് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും എത്രത്തോളം ഉണ്ടെന്നാണ് പറയുന്നത്, 2021 ൽ സിനിമാ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പോരായിരുന്നു അഞ്ജലിയുടേത്. ദൃശ്യ2 ലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി, അതിനു ശേഷമാണ് അനീഷും അഞ്ജലിയും വേര്‍പിരിഞ്ഞാണ് കഴിയുന്നത് എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയത്, മാറ്റിനി, സെക്കന്‍ഡ്സ്, പോപ്കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍.